• സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
• ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
• ദൈവം ഏറ്റവും വേഗം ശിക്ഷ നല്കു ന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
• അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
• നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്കുദികന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
• ദരിദ്രന് ന്കുപെട ന്ന ദാനം ഒരു പ്രതിഫലം നല്കുദന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കു ന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തദതിന്റെതും.
• മതം ഗുണകാഷയാകുന്നു.
• മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
• കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്പ്പെ്ട്ടവനല്ല.
• വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
• വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
• ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
• നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
• നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
• നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
• മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
• നന്മ കല്പിപക്കണം തിന്മ വിരോധിക്കണം.
• ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്ശി ക്കണം.
• ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
• പരസ്പരം കരാറുകള്‍ പലിക്കണം.
• അതിഥികളെ ആദരിക്കണം.
• അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
• ആപല്ക്കുരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
• തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹ്മായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
• വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
• അധികാരം അനര്ഹവരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
• ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
• മര്ദ്ധിാതന്റെ പ്രാര്ത്ഥഗന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
• നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്ത്തി ക്കുന്നവനാണ്.
• ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
• നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
• സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുനന്നതില്‍ പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.
• ധനം എല്ലാവര്ക്കും നല്കാംന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാലന്‍ കഴിയും.
• ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗാരാജ്യത്തേക്കടുപ്പിക്കും.
• അസൂയാര്ഹ രായി രണ്ട് പേരെയുള്ളൂ, ധനം നല്ല മാര്ഗ്ത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
• സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
• ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
• ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുിന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്ക്കുുന്നതിനുമാണ്.
• മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, മറിച്ച് കോപത്തെ ജയിക്കുന്നവനാണ്.
• കോപം വന്നാല്‍ മൌനം പാലിക്കുക.
• നിങ്ങള്‍ ആളുകള്ക്ക്ാ സഹായം ചെയ്യുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.
• മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്ക്ക്യ പുണ്യമുണ്ട്.
• നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
• നിങ്ങള്ക്ക്ട ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
• മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
• ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
• തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
• കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
• ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
• മദ്യം മ്ലേച്ഛവൃത്തിയുടെ മാതാവാകുന്നു.
• കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്ക്കു ന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
• പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
• മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
• സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാക്കുന്നതിതനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
• പ്രഭാതപ്രാര്ത്ഥ്ന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
Tags:
Share
Facebook
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com