നടന്നുമാറിയ വഴികള്‍ക്ക്പിന്നില്‍ എണ്ണി തിട്ടപെടുത്തുവാന്‍ കഴിയാത്ത കാലടി പാടുകള്‍ കിടയില്‍ ഒരു സത്യമായ് വിളിച്ചോതുന്ന സംവത്സരങ്ങള്‍ .അതെ ജീവിതത്തിന്‍റെ പകുതിയും കടന്നു പോയ് കഴിഞ്ഞി രിക്കുന്നു .വിധി എന്ന കഥയുടെ നല്ല തിരക്കഥയിലെ കഥാപാത്രങ്ങള്‍ ആണ്നമ്മള്‍ .ഒത്തിരി ഒത്തിരി രംഗങ്ങള്‍ഉള്ള അവസാനം ഇല്ലാത്ത ഒരു കാവ്യാ നാടകം .ഓരോ കഥപത്രങ്ങളും തങ്ങളുടെ വേഷം അഭിനയിച്ചു തീര്‍ത്ത് മതിയാവു.പുതിയ വേഷവും പേറി പുതിയ അഭിനേതാക്കള്‍ എത്തുമ്പോള്‍ രഗംവിട്ടിറങ്ങി തീരശീലക്കുള്ളില്‍ മറഞ്ഞിരിക്കണം .രംഗബോതമില്ലാതെ കടന്നു വരുന്ന കൊമാളിയാണ് മരന്നം എന്ന് പറഞവര്‍ക്ക് തെറ്റ് പറ്റി.വിധിഎന്ന കലാകാരന്‍ കുത്തികുറിച്ച കഥയിലെ ഒരു രംഗം മാത്രമാണ് മരണം .വിധി എന്ന സത്യത്തിനു മുന്‍പില്‍ മുട്ട് മടക്കി പറയിപെറ്റ പന്തിരു കുലത്തെ വഴിയില്‍ ഉപേക്ഷിച്ചു പോയ വരരുചിയും ഇ നാടകത്തീലെ കഥാപാത്രങ്ങള്‍ തന്നെ.നമുക്കു മുന്നില്‍ അഭിനയിച്ചു കടന്നു പോയവര്‍ പതിച്ചു വച്ച കഥകള്‍ നമ്മളിലുടെ മാറ്റങ്ങള്‍ക്കു സാക്ഷിyഅവെണ്ട ഒരു പുതു തലമുറയിക്ക് നടന്നുനിങ്ങേണ്ട വഴിയില്‍ വെളിച്ചം ആവണം എന്ന അറിവ് നമുക്കുണ്ടാവണം.
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com