വൃശ്ചിക-ധനു മാസക്കാലങ്ങളിലെ മണ്ഡല-മകരവിളക്കു കാലത്ത്
ശബരിമല തീര്‍ഥാടകരായ "അയ്യപ്പന്മാര്‍" എരുമേലി പേട്ടയിലുള്ള
കൊച്ചമ്പലം എന്ന അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി "വാവര്‍പള്ളി"
എന്നു വിളിക്കപ്പെടുന്ന മുസ്ലിം ദേവാലയത്തില്‍ കയറി വലം വച്ചു
പ്രാര്‍ഥന നടത്തി അര കിലോമീറ്റര്‍ തെക്കുമാറിയുള്ള വലിയമ്പലം
എന്ന ശാസ്താക്ഷേത്രത്തിലേക്കു നടത്തുന്ന താളമേള വാദ്യ അകമ്പടിയോടു
കൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് എരുമേലി പേട്ട തുള്ളല്‍.
ലോകത്തിലെ ഏറ്റവും വലിയ സംഘനൃത്ത സമ്മേളനവേദിയാണ് ഡിസംബര്‍-
ജനുവരി മാസങ്ങളില്‍ കോട്ടയം ജില്ലയിലെ എരുമേലി പട്ടണം.
വ്രതാനുഷ്ഠാനകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍
പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട് ഒരു നാണയം വെറ്റിലപാക്കോടെ
പുണ്യപാപച്ചുമടായ ഇരുമെടിക്കെട്ടില്‍ വച്ചു നമസ്കരിക്കുന്ന "പ്രായശ്ചിത്ത"
മാണ് പേട്ടകെട്ടിലെ ആദ്യ ചടങ്ങ്. പെരിയസ്വാമിക്കു "പേട്ടപ്പണം കെട്ടല്‍"
ആണടുത്തത്.ദക്ഷിണ എന്നണതിനു പേര്‍.എട്ടടിയോളം നീളമുള്ള ബലമുള്ള
ഒരു കമ്പില്‍ കമ്പിളിപ്പുതപ്പിനുള്ളീല്‍ പച്ചക്കറികളൂം കിഴങ്ങുകളും
കെട്ടിത്തൂക്കുന്നു.രണ്ടു കന്നിക്കാര്‍(ആദ്യം മല ചവിട്ടുന്നവര്‍) കമ്പിന്‍റെ
അഗ്രങ്ങള്‍ തോളില്‍ വഹിക്കുന്നു. കന്നിക്കാരുടെ എണ്ണമനുസ്സരിച്ച്
ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവര്‍ ശരക്കോല്‍,
പച്ചിലക്കമ്പുകള്‍, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം,
കരി എന്നിവ ദേഹം മുഴുവന്‍ വാരി പൂശും. പേട്ടക്കവലയിലുള്ള
കൊച്ചമ്പലത്തിന്‍റെ മുന്‍പില്‍ നിന്നാണ് പേട്ട തുള്ളല്‍ തുടങ്ങുക.
ആദ്യം കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടും. അതിനു ശേഷം
കൊച്ചമ്പലത്തില്‍ കയറി ദര്‍സനം നടത്തും. അവിടെ നിന്നും
വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവര്‍പളളി
എന്ന മുസ്ലിം ദേവാലയത്തിലേക്കു നീങ്ങുന്നു.ആനന്ദനൃത്തലഹരിയില്‍
"അയ്യപ്പന്‍ തിന്തകത്തോം,സ്വാമി തിന്തകത്തോം"എന്നാര്‍ത്തുവിളിച്ചാണ്
സംഘനൃത്തം.
എരുമേലി പേട്ടതുള്ളലിന് ഇന്നത്തെ അത്ര പ്രശസ്തി കൈവന്നിട്ടില്ലാത്ത കാലം.
1975 ജനുവരി 5 ലെ ജനയുഗം വാരികയില്‍ ,ഞാന്‍ പേട്ടതുള്ളലിനെ കുറിച്ചു
വിശദമായി ഒരു സചിത്ര ലേഖനം എഴുതി. അമ്പലപ്പുഴ സംഘം പേട്ട കെട്ടുമ്പോള്‍
കൃഷ്ണപരുന്തു വരുന്നതും
ആലങ്ങാട്ടു സംഘം തുള്ളുമ്പോള്‍ , നക്ഷത്രം കാണപ്പെടുന്നതും അതില്‍ എടുത്തു പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍
യുക്തിവാദികളെ വെല്ലുവിളിച്ചു. ജോസഫ് ഇടമറുകും കൂട്ടരും അതേറ്റെടുത്തു.
അവരുടെ പ്രതിനിധിയായി
ജോണ്‍ മുണ്ടക്കയം
എന്നൊരു പയ്യന്‍ ഒരാഴ്ചക്കാലം നിരീക്ഷണം നടത്തി ഒരു ഗരുഡന്‍ ഡയറി തയ്യാറാക്കി.
പേട്ട തുള്ളല്‍ സമയത്ത് പരുന്തിനെ കണ്ടില്ലാ എന്നും ഏതാനും കാക്കകളെ മാത്രം
കണ്ടുവെന്നും എന്നാല്‍ മറ്റു സമയങ്ങളില്‍ പരുന്തുകളെ കണ്ടിരുന്നു എന്നും ആയിരുന്നു
മുണ്ടക്കയം ജോണിന്‍റെ നിഗമനം.അതു ശരിയോ തെറ്റോ എന്നു കണ്ടെത്തുക അക്കാലത്തു
സാധ്യമായിരുന്നില്ല.
പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും (1976)
എന്ന എന്‍റെ പുസ്തകത്തില്‍ എന്റെ ലേഖനം കാണാം.
ശബരിമലയും പരുന്തു പറക്കലും മകരവിളക്കും (1988)
എന്ന ഇടമരുകിന്‍റെ പുസ്തകത്തില്‍ ജോണിന്റെ ഗരുഡന്‍ ഡയറിയും
ഗരുഡന്‍ വന്നില്ല ; പകല്‍ നക്ഷത്രം ഉദിച്ചില്ല
എന്ന ഇടമറുകു ലേഖനവും വായിക്കാം.
രസകരമായ കാര്യം :
2008 ജനുവരി 11 ഉച്ച്ക്കു മനോരമ ചാനലില്‍
അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ തല്‌സമയം കാട്ടി.
ഇടക്കിടെ ആകാശത്തില്‍ വട്ടമിട്ടു പറന്നിരുന്ന കൃഷ്ണപരുന്തിനെ
പലതവണ മനോരമ കാട്ടിക്കൊടുത്തു.
അന്നത്തെ പയ്യന്‍സ്, ജോണ്‍ മുണ്ടക്കയം, ഇന്നു മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്.
മനോരമയില്‍ കടന്നതോടെ ജോണിന്‍റെ യുക്തിവാദം കുഴിച്ചു മൂടപ്പെട്ടിരിക്കും.
ജോസഫ് ഇടമറുക് ഇന്നില്ല. മകന്‍ സനല്‍ പിതാവിന്‍റെ കാല്‍ നഖേന്ദു
മരീചികള്‍ പിന്തുടരുന്നു.
മനോരമയിലെ ജോണ്‍ മുണ്ടക്കയത്തിനും സനല്‍ ഇടമറുകിനും
മനോരമ ചാനലില്‍ വന്ന ദൃശ്യത്തെ കുറിച്ചു പരയാനുള്ളതു കേള്‍ക്കാന്‍ താല്‍പ്പര്യം.
മ്നോരമ ചാനലിലെ ദൃശ്യം ഇതോടൊപ്പം
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com