സിന്ദൂര സന്ധ്യക്കു ചിത്രം വരയ്ക്കുവാന്‍
ചെഞ്ചായക്കൂട്ടുകള്‍ തീര്‍ത്തു വച്ചു,
പീതാംബരത്തിന്റെ പിഞ്ചിയ ശീലമേല്‍
സായാഹ്ന സൂര്യന്‍ പ്രകാശമിട്ടു
വര്‍ണ്ണങ്ങള്‍ ഒന്നായെടുത്തു നിരത്തവേ
ചക്രവാളത്തില്‍ ഇരുട്ടു മൂടി
ഞെട്ടിത്തെറിക്കും ഒരിടിയൊച്ചയാലുടന്‍
കെട്ടുപോയ് അന്തിത്തിരി വെളിച്ചം
ആര്‍ത്തലച്ചെവിടന്നോ വന്ന കൊടുങ്കാറ്റു
വന്‍ മരമൊന്നു പിഴുതെറിഞ്ഞു
അന്തിക്കു ചേക്കേറി വന്ന കിളിയുടെ
കൂടു തകര്‍ന്നു കുഞ്ഞുങ്ങള്‍ ചത്തു
പിന്നാലെ പാഞ്ഞെത്തി പേമാരിയപ്പോഴേ
അവിടെല്ലാം വെള്ളം വിഴുങ്ങി വേഗാല്‍
കുഞ്ഞുങ്ങളെത്തേടി അമ്മക്കിളി പിന്നാ-
തോരാ മഴയില്‍ കരഞ്ഞലഞ്ഞു.....
Tags:
Share
Facebook
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com