മലയാളി ഞണ്ടുകള്‍
മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍
മലയാളികള്‍. ആദ്യ ജ്ഞാനപീഠസമ്മാനത്തിനു
സാഹിത്യകൃതി നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍
-ഓടക്കുഴലിനു ജി.യ്ക്കതു കിട്ടുന്നതിനു തൊട്ടു
മുന്‍പ്- മലയാളത്തില്‍ അതിനു യോഗ്യതയുള്ള
കൃതിയില്ല,ഉള്ളതെല്ലാം മുക്കണാഞ്ചി സാഹിത്യം
എന്നു പറഞ്ഞതു അന്നത്തെ സാഹിത്യ അക്കാഡമി
പ്രസിഡന്‍റ്
പുത്തേഴത്തു രാമന്‍ മേനോന്‍.
പണ്ട് ഉത്തരേന്ത്യയില്‍, മലയാളികള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം
(അവര്‍ ചെല്ലാത്ത സ്ഥലം ഇല്ല എന്നതു നല്ലകാര്യം.വെളിയില്‍
പോയോ,മലയാളി ജോലിയും ചെയ്യും)കേരള സമാജം ഉണ്ടാക്കും.
ഏതാനും മാസം കഴിയുമ്പോള്‍ അടിച്ചു പിരിയും.പിളരും.
രണ്ട്.മൂന്നു.നാലു.അഞ്ച് എന്നിങ്ങനെ സമാജങ്ങള്‍.എല്ലാവനും
പ്രസിഡന്‍റാകണ്ടേ? മറ്റുല്ലവരുടെ നേതൃത്വം അംഗീകരിക്കില്ല.
കേരള കോണ്‍ഗ്രസ് വേറൊരു നല്ല ഉദാഹരണം.
വളരുക,പിളരുക
എന്നു മാണി സാര്‍.മലയാളിത്തനിമ.
മലയാള ഓണ്‍ ലൈന്‍ സോഷ്യല്‍ കൂട്ടായ്മകള്‍
മറ്റൊരുദാഹരണം. ഇപ്പോള്‍ മൊത്തം എത്രയെന്നു
പറയണമെങ്കില്‍ ആയിരം നാവുള്ള സാക്ഷാല്‍
അനന്തന്‍ തന്നെ വേണം.ഓരോ മിനിട്ടിലും
ഒരോ മലയാളി ഓണ്‍ ലൈന്‍ കൂട്ടായ്മ.ആമോദിക്കുക
പ്രിയ അമ്മ മലയാളമേ.
മറ്റൊരു മലയാളി വളരാന്‍ മലയാളി അനുവദിക്കില്ല.
മലയാളിക്കു ജനിച്ച, ആധുനിക മലയാളികളില്‍ എന്തുകൊണ്ടും
ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന, ആഗോള മലയാളി പ്രധാനമന്ത്രി
വരെ ആകാനുള്ള കാലിബര്‍ ഉള്ള ആള്‍.
നെഹൃവിനോടു വരെ
തുലനം ചെയ്യാവുന്ന ഏക മലയാളി.
നെഹൃ ബ്രിട്ടനില്‍ നിന്നും ഇന്ത്യലേക്കു മടങ്ങുമ്പോള്‍
ആഗോള ഭാരതീയന്‍ ആയിരുന്നില്ല എന്നോര്‍ക്കുക.
സ്ഥാനാര്‍ഥി ആയേക്കുമെന്നു സൂചന വന്നപ്പോള്‍ തുടങ്ങി
പാര പണിയല്‍
ഒളിയമ്പുകള്‍. കപടനാമത്തില്‍ ബ്ലോഗുകള്‍.മരമാക്രികള്‍
എന്തെല്ലാം? എന്തെല്ലാം?
കേരളത്തെ വെട്ടിമുറിച്ചു തെക്കുഭാഗം തമിഴനു കൊടുത്തത്
സംസ്ഥാനപുനസംഘടന ചെയര്‍മാന്‍ സര്‍ദാര്‍
കെ.എം.പണിക്കര്‍.
സ്വന്തം പുത്രീ ഭര്‍ത്താവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും അധികാരത്തില്‍
വരാന്‍.അഴിമതി വിമുക്തമന്ത്രി,ധനമന്ത്രി പി.എസ്സ്.നടരാജപിള്ളയെ
പോലുള്ള "നിര്‍ഗ്ഗുണപരബ്രഹ്മങ്ങള്‍" മന്ത്രി മാരാകാതിരിക്കാന്‍.
ഞണ്ടിന്‍റെ സ്വഭാവം ഉള്ളവര്‍ മലയാളികള്‍.തുറന്ന കുട്ടയില്‍
മാര്‍ക്കറ്റിലേക്കു വില്‍ക്കാന്‍ ഞണ്ടുകളെ കൊണ്ടു പോയ കഥ
പ്രസിദ്ധം. മലയാളി ഞണ്ടുകളായതിനാല്‍ മൂടി വേണ്ട.ഒരുവന്‍
മുകളിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ അവനെ
താഴോട്ടു വലിച്ചിടും.
പ്രതാപിയായ
എം.കെ.കെ നായരെ ഓര്‍മ്മയില്ലേ.
ഫാക്ടിന്‍റെ
ജീവാത്മാവും പരമാത്മാവും. കാബിനറ്റ് സെക്രട്ടറി ആകേണ്ടിയിരുന്ന
അദ്ദേഹത്തെ പാര വച്ചത് അദ്ദേഹം ജോലി നല്‍കി ഉയര്‍ത്തി
കൊണ്ടു വന്നവര്‍.സ്വന്തം അമ്മ പറഞ്ഞു വിട്ടവരെ എല്ലാം
മുഖം നോക്കാതെ അനുയായികളാക്കിയ പാവം എം.കെ.കെ.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മൊഴി കൊടുക്കാന്‍
മുന്‍ വശത്തെ മരത്തണലില്‍ കാത്തു കെട്ടി നില്‍ക്കുമായിരുന്ന
എം.കെ.കെ യെ എത്രയോ തവണ കാണേണ്ടി വന്നു.
ഇല്ല. മാറ്റില്ല. മലയാളി അവന്‍റെ വിശ്വ രൂപം മാറ്റില്ല.
ഒരു കാലത്തും.
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com