ഇനിയുള്ള കാലം ബ്ലോഗ്ഗിന്റെ വളര്‍ച്ചയും അത് ജന ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനവും നോക്കുനവരെ ഇതു സംഭവിക്കാതെ ഇരിക്കട്ടെ .നമുക്ക് കാണാം ജീവനുള്ള ബ്ലോഗ്ഗുക്കള്‍ വളരുമോ
തളരുമോ ?........
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളില്‍ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാര്‍ത്തകള്‍, ചടങ്ങുകള്‍ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകള്‍ പോലെ ബ്ലോഗുകളില്‍ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല.
മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗര്‍മാരും അവരില്‍ ഉണ്ട്. അവര്‍ക്ക് ബ്ലോഗില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങള്‍ ബ്ലോഗില്‍ ഇടുക എന്നത്. പക്ഷെ ചിലര്‍ക്ക് ഇതില്‍ താല്പര്യും ഉണ്ടാകാറില്ല; വായനക്കാര്‍ക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ തങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാല്‍ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.ചിലര്‍ ക്ലിക്ക് ചെയ്ത് ദാനം ചെയ്യുക എന്നതും ശ്രമിച്ചിട്ടുണ്ട്.
2006 ഒക്ടോബറിലെ കണക്കു വെച്ച് ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ് ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!
ബ്ലോഗുകളെക്കുറിച്ച് സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക് മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട് ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.
ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന് വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് ബ്ലോഗ് സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ് ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്.
2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ് 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക് ചുരുങ്ങും എന്ന് മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ് നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ് പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ് വിദഗ്‌ധര്‍ സംശയിക്കുന്നത്.
Tags: ബ്ലോഗിങ്, ബ്ലോഗ്ഗര്‍, ലിങ്ക്
Share
Facebook
You need to be a member of MalayaliMates.com to add comments!
Join MalayaliMates.com