MalayaliMates.com

Malayali Friendship website

പ്രശാന്ത് ദാമോദരന്‍
  • Male
  • കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളം
  • India
Share 
Share on Twitter
Share on Facebook

പ്രശാന്ത് ദാമോദരന്‍'s Friends

Music

Loading…

പ്രശാന്ത് ദാമോദരന്‍'s Discussions

 

പ്രശാന്ത് ദാമോദരന്‍'s Page

Profile Information

Which is your Native Place in Kerala?
കുന്നംകുളം
Present Location
യു.എ .ഇ
Political View
not political
Your website / Blog URL
http://പ്രതികരണങ്ങള്‍ക്ക് സ്വാഗതം-prasanthdamodharan3 @gmail .com
Your Hobbies / Interests
കഥ , കവിത ,സ്നേഹബന്ധങ്ങള്‍ , പുതിയ അറിവുകള്‍ ,.....
Relationship status
Single
Music you like
ദുക്കസാന്ദ്രമായ പഴയ പ്രണയ ഗാനങ്ങളാണ് എനിക്കിഷ്ടം
Television Programs you like
പുതിയ വാര്‍ത്തകള്‍ ,സിനിമകള്‍,സംഗീതം,....
Movies you like
കുടുംബ കഥകള്‍,ത്രില്ലര്‍,
Vehicle you are using
കാറും ബൈക്കും ഓടിക്കുമെങ്കിലും ഇന്നും എനിക്കിഷ്ടം സൈക്കിള്‍ തന്നെയാണ് ..അതെന്നെ പഴയ സ്കൂള്‍ കാലത്തിലേക്ക്‌ കൊണ്ടുപോകുന്നു...
Do you prefer this site in English or Malayalam ?
മലയാളം
Which smell you like the most?
എന്റെ വീട്ടില്‍ അടുക്കളയില്‍ അമ്മ പാചകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മണം

സൌഹൃദം പ്രണയത്തില്‍ നിന്നെത്ര ദൂരെ?

മനസ്സില്‍ കാല്പനികത കൂടുമ്പോള്‍ തോന്നും ഒരു ചുംബനത്തിന്‍റെ അകലം മാത്രമാണ് പ്രണയവും സൌഹൃദവും തമ്മിലുള്ളതെന്ന്. മറ്റു ചിലപ്പോഴാകട്ടെ സുഹൃത് ബന്ധം തന്നെയാണ് വലുതെന്ന് തോന്നും. രണ്ടും രണ്ട് ധ്രുവങ്ങളാണെന്ന് ചിന്തിക്കുമ്പോള്‍ തന്നെ, പലപ്പോഴും തോന്നും രണ്ടും തമ്മില്‍ അധികം അകലമില്ലെന്ന്. മനസ്സില്‍ ഒരു അകലം ബോധപൂര്‍വം സൃഷ്‌ടിച്ചിരിക്കുകയാണെന്ന്.

നേരിയ ഒരതിര് മാത്രമാണ് സൌഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൌഹൃദമാണോ വലുതെന്ന് ചോദിച്ചാല്‍ രണ്ടും വലുത് തന്നെ. പക്ഷേ, സൌഹൃദത്തിനാണ് ആഴം കൂടുതല്‍. ഒരു വ്യക്തിയെ പൂര്‍ണമാ‍യി മനസ്സിലാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും പലപ്പോഴും സൌഹൃദത്തിന് മാത്രമേ കഴിയൂ. കാരണം അവിടെ സ്വാര്‍ത്ഥതയില്ല, വാശിയില്ല.

സുഹൃത്തിന്‍റെ നന്മ മാത്രം കാംക്ഷിക്കുന്നവരായിരിക്കും നല്ല കൂട്ടുകാര്‍. പുതിയ കാലഘട്ടത്തില്‍ ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ കൂടി എന്നത് പകല്‍ പോലെ തെളിച്ചമാര്‍ന്ന സത്യമാണ്. സൌഹൃദത്തിന് പുതിയ മേച്ചില്‍ പുറങ്ങള്‍ വന്നെങ്കിലും ‘പരിധികള്‍’ വിടാതിരിക്കാന്‍ നല്ല കൂട്ടുകാര്‍ ശ്രദ്ധിച്ചു. ആഴമേറിയ സൌഹൃദങ്ങള്‍ക്ക് പലപ്പോഴും പ്രണയത്തേക്കാള്‍ തെളിച്ചം ലഭിച്ചു. പ്രണയത്തെക്കാള്‍ ബന്ധം ഊഷ്‌മളവും ദൃഢവുമായിരിക്കുന്നത് സൌഹൃദത്തില്‍ തന്നെയാണ്.

ജീവനു തുല്യം സ്നേഹിക്കുന്ന കാമുകിയെക്കാ‍ള്‍/കാമുകനെക്കാള്‍ പലപ്പോഴും ഹൃദയ വ്യഥകള്‍ മനസ്സിലാക്കുന്നത് ആത്‌മാര്‍ത്ഥ സുഹൃത്തായിരിക്കും. വെറുതെയല്ല, കല്യാണപ്രായമാകുമ്പോള്‍ ആത്‌മാര്‍ത്ഥ സുഹൃത്തിന്‍റെ മുഖം തന്നെ ആദ്യം മുന്നില്‍ തെളിയുന്നത്. പ്രണയത്തില്‍ രണ്ടു പേരുടെയും സ്വഭാവത്തിലെ പല ഘടകങ്ങളും മറഞ്ഞിരിക്കും. എന്നാല്‍ സൌഹൃദത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. മനസ്സു തുറന്ന് സംസാരിക്കാനും ദേഷ്യപ്പെടാനും മിണ്ടാതിരിക്കാനും കുറേ കാലങ്ങള്‍ക്കു ശേഷം വീണ്ടും ഇണങ്ങാനും സൌഹൃദത്തില്‍ കഴിയും. അവിടെ ഒന്നിനും വിലങ്ങുതടികളില്ല. എല്ലായിടത്തും സ്വാതന്ത്ര്യമാണ്.

സൌഹൃദത്തെ അപേക്ഷിച്ച് പ്രണയത്തില്‍ സ്വാര്‍ത്ഥത കൂടുതലാണ്. സ്വാര്‍ത്ഥത കലര്‍ന്ന സ്നേഹമാണ് പ്രണയത്തില്‍ ഉള്ളത്. രണ്ടു പേരും പരസ്‌പരം സ്വാതന്ത്ര്യത്തില്‍ കൈ കടത്തും. പരസ്‌പരം അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. സ്വാതന്ത്ര്യം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് പ്രണയം ഒരു ഭീമന്‍വിലക്ക് തന്നെയാകും. അവിടെയാണ് തുറന്ന സൌഹൃദങ്ങള്‍ മൂല്യമുള്ളതാകുന്നത്.

പരസ്‌പരം മനസ്സിലാക്കുന്ന, അടുത്തറിയുന്ന ആത്മാര്‍ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്‍ണമി നിലാവ് പോലെ മനസ്സില്‍ കുളിര് കോരുന്ന അനുഭവമാണ് നല്ല സൌഹൃദം തരുന്നത്. പല സൌഹൃദങ്ങളും ചിലപ്പോഴൊക്കെ പ്രണയത്തിലേക്ക് രൂപാന്തരപ്പെടാറുണ്ട്. അത് നിലനില്‌ക്കുന്നതുമായിരിക്കും. പക്ഷേ, ഒരു പ്രണയം പോലും ഒരിക്കലും സൌഹൃദത്തിലേക്ക് വഴി മാറി ഒഴുകുകയില്ല. അതിന് കഴിയില്ല എന്നതാണ് സത്യം.

പ്രശാന്ത് ദാമോദരന്‍'s Photos

Loading…

Comment Wall (64 comments)

At 5:53pm on January 24, 2009, Sunitha said…
ഇവിടെ രാവിലെ നല്ല തണുപ്പാണ് . എഴുനേല്‍ക്കാന്‍ തോന്നില്ല മടി തോന്നും
At 6:00pm on January 24, 2009, Sunitha said…
gan oru computer centaril work cheyunnu 9am to 6pm varea working time.
At 6:05pm on January 24, 2009, Sunitha said…
ok friend my time is over see u later bay.
At 10:02pm on January 25, 2009, Priyasumanth said…
hi,prasanth, nattil palakkad, tattamangalam anu thravadu. enne chechi ennu vilikkan oru aniyane koodi kittiyathil I am happy. pinne enthundu vishesham? njan vandi odikkarundu. kinetic honda. car um odikkum but my chettan tharilla too much pedi anu.
At 10:51pm on January 26, 2009, Priyasumanth said…
hi, Prasanth, I am in Coimbatore. evede thanuppanu (Kovaipudur) I had only one child. he is studying 9th std. his name is Vikram Balaram. prasanthinu nattil arellam undu?
At 12:14am on January 27, 2009, Anitha said…
two days b4 thr was pblm with my net thats y i cudnt cum in between.
At 5:36pm on January 27, 2009, Sunitha said…
ഹായ് ഫ്രണ്ട് സുഖമാണ് എന്ന് വിചാരിക്കുന്നു . 26th റിപബ്ലിക്‌ ഡേ ആയിരുന്നല്ലോ അത് കാരണം ലീവ് ആയിരുന്നു. ഹോളി ഡേ ആഗോഷിച്ചു ട്ടോ. ഉച്ചക്ക് ഊണും കഴിച്ചു സുഗമായി ഉറങി. ഒരു സിനിമ കാണണം എന്ന് ഉണ്ടയിരുന്നു. സമയം കിട്ടിയില്ല.
At 5:41pm on January 27, 2009, Sunitha said…
എന്തോകെ ഉണ്ട് ഏട്ടന്റെ വിശേഷം. ജോബ് എല്ലാം എങനെ കുഴപമില്ലാതെ പോകുന്നോ ? വീട്ടില്‍ ആരെല്ലാം ഉണ്ട് ? നാട്ടില്‍ വരാറായോ ?
At 5:29pm on January 28, 2009, Sunitha said…
athentha aganea thonnan karanam
At 5:34pm on January 28, 2009, Sunitha said…
kuzhappamilla. attanu innu nalla dhivasam alle

You need to be a member of MalayaliMates.com to add comments!

Join MalayaliMates.com

 
 

Music

Loading…

Badge

Loading…

മാതൃഭൂമി വാര്‍ത്തകള്‍

Loading feed

 

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service