ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ശനിയാഴ്ച രക്ഷപെട്ട മൂന്ന് പാകിസ്ഥാന്‍ ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപവീതം സമ്മാനത്തുക നല്‍കുമെന്ന് ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചു.
ഭീകരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാകിസ്ഥാന്‍ വംശജരായ മൊഹമ്മദ് സാദിഖ്, അബ്ദുള്‍ റസാഖ്, റഫാഖത്ത് അലി എന്നിവരുടെ ശിക്ഷാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന് കൈമാറാനിരിക്കെയാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒരു പ്രത്യേക വിഭാഗമായ ‘ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസിന്റെ’കസ്റ്റഡിയില്‍ ആയിരുന്ന ഭീകരരെ ശനിയാഴ്ച നേത്രപരിശോധനയ്ക്കായി കൊണ്ടു പോയിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവര്‍ രക്ഷപെട്ടത്.
ചുവപ്പ് കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയെ കേസിലെ പ്രതികളാണിവര്‍. 2000 ഒക്ടോബര്‍ 30 ന് ആയിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പക്കല്‍ നിന്നും 17 കിലോഗ്രാം ആര്‍ഡിഎക്സും 50 കെ ജി ഹെറോയിനും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
Tags: 000, 50, കുറിച്ചുള്ള, ഭീകരരെ, രൂപവീതം, വിവരത്തിന്
Share
Facebook
-
▶ Reply to This