യുക്തിവാദി പ്രേമാനന്ദ് അന്തരിച്ചു
Posted on: 04 Oct 2009
കോയമ്പത്തൂര്‍: പ്രമുഖ യുക്തിവാദി ബി പ്രേമാനന്ദ്(73) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോയമ്പത്തൂരില്‍ വെച്ചായിരുന്നു അന്ത്യം. 'ഇന്ത്യന്‍സ് സ്‌കെപ്റ്റിക്ക്' എന്ന മാസികയുടെ പ്രസാധകനായിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
1930 ല്‍ കോഴിക്കോട്ടാണ് പ്രേമാനന്ദിന്റെ ജനനം. 1986 ല്‍ സത്യസായി ബാബയുടെ പുട്ടുപര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയതിന് പോലീസ് പ്രേമാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. ദിവ്യാത്ഭുത അനാവരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല.
Tags:
Share
Facebook
-
▶ Reply to This